അമ്മ ടി.വി ഓഫാക്കി; 19കാരന്‍ തൂങ്ങി മരിച്ചു

മുംബൈ: അമ്മ ടി.വി ഓഫാക്കിയതിനെ തുടര്‍ന്ന് 19കാരന്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം.

ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി ടിവി കാണുകയായിരുന്നു. ഇതിനിടെ അമ്മ ടിവി ഓഫ് ചെയ്തു. അതിന് പിന്നാലെ ബാത്ത് റൂമിലെത്തി 19കാരന്‍ തൂങ്ങിമരിക്കുകയായിരുന്നു.

അമ്മയും സഹോദരിയുമാണ് കൗമാരക്കാരനെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News