അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരനെ പിതാവ് തല്ലിക്കൊന്നു

ഗാന്ധിനഗര്‍: അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനെ ഇരയായ കുട്ടിയുടെ പിതാവ് തല്ലിക്കൊന്നു. ഗുജറാത്തിലെ ബോര്‍ഭട്ട ജില്ലയിലാണ് സഭവം. ജില്ലയിലെ നവ എന്ന സ്ഥലത്തുവെച്ച് പീഡനത്തിനിരയായ അഞ്ചു വയസുകാരിയുടെ പിതാവ് 19കാരനെ വടി കൊണ്ട് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ അടിയേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. പീഡനത്തിന് ഇരയായ ദിവസം സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ടോയ്ലറ്റില്‍ നിന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട 19 കാരന്റെ അമ്മ തന്റെ മകനെ അതേ സ്ഥലത്ത് കണ്ടതിനെ തുടര്‍ന്ന് ഇരുവരെയും പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News