മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കായംകുളം, ആറാട്ടുപുഴ വില്ലേജില്‍ വലിയഴീക്കല്‍ മുറിയില്‍ പാലമൂട്ടില്‍ വീട്ടില്‍ അബീഷ് (19) ആണ് മാന്നാര്‍ പോലീസിന്റെ പിടിയിലായത്.
മാന്നാര്‍ സ്വദേശിനിയായ 12 വയസുള്ള പെണ്‍കുട്ടിയെ പ്രതി വാട്‌സാപ്പിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നിര്‍ബ്ബന്ധിച്ച് നിരവധി പ്രാവശ്യം കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതി വാട്‌സാപ്പിലുടെ കൈക്കലാക്കി.
ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നു പ്രതി പണവും തട്ടിയെടുത്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണിലെ ഗൂഗിള്‍ പേ വഴിയാണ് പ്രതി പണം തട്ടിയെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News