CrimeKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് തവണ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ 19കാരൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണിൽതൊടി റയാനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചെന്നാണ് പരാതി. എന്നാൽ പെൺകുട്ടി പ്രതിയെ പേടിച്ച് പീഡനവിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. ഇക്കഴിഞ്ഞ മേയ് 20നാണ് പ്രതി പെൺകുട്ടിയെ അവസാനമായി പീഡനത്തിനിരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഒതായിയിൽ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി പെൺകുട്ടി മാനസിക നില തകർന്നവരെ പോലെയായിരുന്നു പെരുമാറിയിരുന്നത്. ഇതാണ് വീട്ടുകാരുടെ സംശയം വർദ്ധിപ്പിച്ചത്.

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പരാതി കിട്ടിയതിന് പിന്നാലെ രാത്രിയോടെ പ്രതിയുടെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button