29.4 C
Kottayam
Saturday, June 6, 2026

പാലക്കാട് പിടിവിടുന്നു,ഇന്ന് 19 പേര്‍ക്ക് കൊവിഡ്

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന്(മെയ് 23) ഒരു പതിനൊന്നുകാരനുള്‍പ്പെടെ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ കുവൈറ്റില്‍ നിന്നും വന്ന ഒരാള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും മുംബൈയില്‍ നിന്നു വന്ന രണ്ടുപേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വാളയാര്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗബാധിത ന്റേ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്കുമാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭ്യമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പുരുഷന്മാരും 7 വനിതകളുമാണ് ഉള്ളത്.

മെയ് 13ലെ ഫ്‌ലൈറ്റില്‍ കുവൈറ്റില്‍ നിന്നും വന്ന ഒറ്റപ്പാലം നെല്ലായ സ്വദേശി(39, പുരുഷന്‍)ക്കാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ഇരിക്കെ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെയ് 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 20ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

മുംബൈയില്‍ നിന്നും മെയ് 20ന് നാട്ടിലേക്ക് വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ ഒരു പുരുഷനും (56) സ്ത്രീക്കും (46) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തത്.

മെയ് 11ന് ഗുജറാത്തില്‍ നിന്നും എത്തിയ വെള്ളിനേഴി സ്വദേശിയായ പെണ്‍കുട്ടിക്കും (11) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്.

- Advertisement -

ചെന്നൈയില്‍ നിന്നും വന്ന് ഇന്ന് രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ മെയ് ആറിന് വന്ന ഒരു എലപ്പുള്ളി തോട്ടക്കര സ്വദേശി (28) മെയ് 20, മെയ് 17 തീയതികളിലായി വന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ മൂന്നുപേര്‍ (50,56,43) എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്.

- Advertisement -

മെയ് 13ന് വന്ന ഒരു മുണ്ടൂര്‍ സ്വദേശി (42), മെയ് 14 വന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കടമ്പഴിപ്പുറം സ്വദേശികളായ രണ്ടുപേര്‍ (50,20)
എന്നിവരും ചെന്നൈയില്‍ നിന്ന് വന്നിട്ടുള്ളവരില്‍ ഉള്‍പ്പെടുന്നു. കടമ്പഴിപ്പുറം സ്വദേശി (53)യായ മറ്റൊരാള്‍കൂടി ചെന്നൈയില്‍ നിന്ന് വന്നിട്ടുണ്ട്. ഇദ്ദേഹം വന്ന തീയതി ലഭ്യമായിട്ടില്ല. 7 പുരുഷന്മാരും 50വയസുള്ള കടമ്പഴിപ്പുറം സ്വദേശിയായ വനിതയും ആണ് ചെന്നൈയില്‍ നിന്ന് വന്ന എട്ടുപേരില്‍ ഉള്ളത്.

ഇതില്‍ തോട്ടക്കര സ്വദേശി യുടെയും രണ്ടു ചുനങ്ങാട് സ്വദേശികളുടെയും സാമ്പിള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്തു.ചുനങ്ങാട് സ്വദേശിയായ ഒരാളുടെ സാമ്പിള്‍ 22നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.മുണ്ടൂര്‍ സ്വദേശികളുടെയും കടമ്പഴിപ്പുറം സ്വദേശികളുടെയും സാമ്പിള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നു മെയ് 21ന് പരിശോധന എടുത്തിരുന്നു.

രോഗബാധിതന്റ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ശ്രീകൃഷ്ണപുരം സ്വദേശികളായ ഒരു പുരുഷനും(19) ഒരു വനിതയും(44) ആണ്. ഇവര്‍ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21നാണ് ഇവരുടെ സ്രവം പരിശോധനക് എടുത്തത്.

- Advertisement -

മെയ് ആറിന് കാഞ്ചീപുരത്ത് നിന്നും വന്ന വ്യക്തി (36) ഒറ്റപ്പാലം മുനിസിപ്പാലിറ്റി പരിധിയിലെ തോട്ടുകര സ്വദേശിയാണ്.ഇദ്ദേഹത്തിന്റെ സാമ്പിള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നും മെയ് 21ന് പരിശോധനയ്ക്ക് എടുത്ത് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മെയ് ഏഴിന് അബുദാബിയില്‍ നിന്നും എത്തിയ വ്യക്തി(30) വല്ലപ്പുഴ ചൂരക്കോട് സ്വദേശിയാണ്.ഇദ്ദേഹത്തെയും സാമ്പിള്‍ മെയ് 21ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് പരിശോധന എടുത്തിട്ടുള്ളത്.

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകക്കും (22) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 21-ന് ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.

32,36 വയസ്സുള്ള രണ്ട് വനിതകളുടെ സാമ്പിള്‍ മെയ് 22ന് ജില്ലാ ആശുപത്രിയില്‍ നിന്നും പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇവര്‍ എവിടെ നിന്ന് വന്നതാണെന്ന് രോഗം ബാധിച്ച എങ്ങനെയാണെന്നോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.

ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 44 പേരായി.
ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week