KeralaNews

പ്രേമം തലയ്ക്ക് പിടിച്ചു! പതിനാലുകാരനുമായി 18കാരി കടന്നു; ഒടുവില്‍ പോലീസ് പിടിയിലായതോടെ ഇരുവരും പറഞ്ഞത്

വൈപ്പിന്‍: കാണാതായ പതിന്നാലുകാരനെ പതിനെട്ടുകാരിയായ കാമുകിയോടൊപ്പം കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. മുളവുകാട്, ഞാറയ്ക്കല്‍ സ്റ്റേഷനിലെ പോലീസുകാര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ഈ മാസം അഞ്ചിനാണ് എടവനക്കാട് സ്വദേശിയായ പതിനാലുകാരനെ കാണാതാകുന്നത്.

വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോള്‍ ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ആളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് വൈപ്പിന്‍കരയുടെ തെക്കന്‍ മേഖലയില്‍ നിന്നു പതിനെട്ടുകാരിയായ ഒരു പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മുളവുകാട് പോലീസ് സ്റ്റേഷനില്‍ ഒരു പരാതിയെത്തിയത്.

എന്നാല്‍ പോലീസിന് ആദ്യം ഇത് തമ്മില്‍ പരസ്പരം ബന്ധമൊന്നും തോന്നിയില്ലെങ്കിലും ഒരു ബാലനും ഒരു പെണ്‍കുട്ടിയും പുതുവൈപ്പ് കിഴക്ക് ഭാഗത്ത് കറങ്ങി നടക്കുന്നത് ചില പൊതുപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെട്ടത് പോലീസിനെ അറിയിച്ചു. ഇതോടെയാണ് സംഗതി പരസ്പരം ബന്ധമുള്ള കേസുകളാണെന്ന് പോലീസിന് വ്യക്തമായത്.

ഇതിനിടെ കാണാതായ ബാലന്‍ ഓച്ചന്തുരുത്തില്‍ നിന്ന് ഒരു യുവാവിനൊപ്പം ഓട്ടോറിക്ഷയില്‍ പോകുന്നതായി ചിലര്‍ കണ്ടതായി പോലീസിനു വിവരം ലഭിച്ചു. ഇതോടെ പോലീസ് ഈ യുവാവിനെ തപ്പാന്‍ തുടങ്ങി. ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടിയായപ്പോള്‍ രണ്ടും ചെന്നെത്തിയത് ബാലനുമായി ഓട്ടോയില്‍ കണ്ടെന്ന് പറയുന്ന യുവാവിന്റെ വീട്ടിലാണ്.

കാണാതായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവണത്രേ പോലീസ് അന്വേഷിച്ചെത്തിയ ഓട്ടോക്കാരനായ യുവാവ്. ഈ വീട്ടില്‍നിന്നുമാണ് ബാലനെയും പെണ്‍കുട്ടിയെയും കണ്ടെത്തിത്. പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണത്രേ വീടുവിട്ടിറങ്ങി കൂട്ടുകാരിയുടെ വീട്ടിലെത്തയതെന്നാണ് പോലീസിനോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇരുവരെയും അവരവരുടെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker