28.2 C
Kottayam
Friday, June 5, 2026

ആലപ്പുഴ ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Must read

ആലപ്പുഴ ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറു പേർ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

1. കുവൈറ്റിൽ നിന്നും ജൂൺ 20ന് കൊച്ചിയിലെത്തി തുടർന്ന് കോവിസ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്.

2. മുംബൈയിൽനിന്നും ജൂൺ 18ന് ആലപ്പുഴയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ചെറിയനാട് സ്വദേശി.

3. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ചെങ്ങന്നൂർ സ്വദേശിയായ യുവാവ്.

- Advertisement -

4. മഹാരാഷ്ട്രയിൽനിന്നും ജൂൺ 19ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 55 വയസ്സുള്ള ആലപ്പുഴ സ്വദേശി.

- Advertisement -

5. ഷാർജയിൽ നിന്നും ജൂൺ 24ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിയായ യുവാവ്.

6. ദുബായിൽ നിന്നും ജൂൺ 18ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ആലപ്പുഴ സ്വദേശി

7. മഹാരാഷ്ട്രയിൽ നിന്നും വിമാനത്തിൽ ജൂൺ 22ന് കൊച്ചിയിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

- Advertisement -

8. ദുബായിൽ നിന്നും ജൂൺ 21ന് തിരുവനന്തപുരത്ത് എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സ്വദേശിയായ യുവാവ്

9. ഗുജറാത്തിൽ നിന്നും ജൂലൈ മൂന്നിന് ട്രെയിനിൽ കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 63 വയസ്സുള്ള ചമ്പക്കുളം സ്വദേശിനി

10-15 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐടിബിപി 6 ഉദ്യോഗസ്ഥർ.

16,17,18 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ രണ്ടു ബന്ധുക്കളും ഒരു സുഹൃത്തും എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 221 പേർ ചികിത്സയിൽ ഉണ്ട്.

ജില്ലയിൽ ഇന്ന് 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കുവൈറ്റിൽ നിന്ന് എത്തിയ മുതുകുളം, കുമാരപുരം, കരുവാറ്റ, ചേപ്പാട്, തഴക്കര, മണ്ണഞ്ചേരി, ചെറിയനാട് സ്വദേശികൾ,
അബുദാബിയിൽ നിന്നെത്തിയ ആല, ആലപ്പുഴ സ്വദേശികൾ ,
ഖത്തറിൽ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി , ഒമാനിൽ നിന്ന് വന്ന മുതുകുളം സ്വദേശി , ദമാമിൽ നിന്നെത്തിയ അരൂക്കുറ്റി സ്വദേശി , ഡൽഹിയിൽ നിന്ന് വന്ന ചെങ്ങന്നൂർ സ്വദേശികളായ രണ്ട് കുട്ടികൾ, ഡൽഹിയിൽ നിന്ന് വന്ന നീലംപേരൂർ സ്വദേശി , സൗദിയിൽനിന്ന് വന്ന ആലപ്പുഴ സ്വദേശി എന്നിവർക്കാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ആകെ 208പേർ രോഗമുക്തരായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week