കോഴിക്കോട്: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി നാട് ഒറ്റക്കെട്ടായി കൈകോര്‍ത്തു. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്.
കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനാണ് മുഹമ്മദ്. മുത്ത മകള്‍ അഫ്രയ്ക്കും ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. ഒന്നരവയസുകാരന്‍ അനിയന്‍ മുഹമ്മദ് തന്നെ പോലെ കിടപ്പിലാവരുതെന്ന അഫ്രയുടെ ആഗ്രഹത്തിനൊപ്പം കേരളം നിന്നതോടെ പണവും എത്തുകയായിരുന്നു.