24.2 C
Kottayam
Sunday, June 7, 2026

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ മലയാളം ചിത്രമായ 1744 വൈറ്റ് ആൾട്ടോയുടെ ടീസർ പുറത്തിറങ്ങി

Must read

കൊച്ചി:ഒക്ടോബർ 13, 2022 – തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തിൽ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 1744 വൈറ്റ് ആൾട്ടോയുടെ രസകരവും ആകർഷകവുമായ ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. ഷറഫുദ്ധീനാണ് ചിത്രത്തിലെ നായകൻ. കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും ചിത്രം പറയുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.


കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.

- Advertisement -

നർമവും രസകരമായ കഥാപശ്ചാത്തലവും നിറഞ്ഞ 1744 വൈറ്റ് ആൾട്ടോയുടെ ടീസറിന് പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

- Advertisement -


ദേശീയ അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സെന്നയുടെ അടുത്ത ചിത്രത്തിനായി സിനിമാ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡും, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും തിങ്കളാഴ്ച നിശ്ചയത്തിലൂടെ സെന്ന കരസ്ഥമാക്കിയിരുന്നു.

1744 വൈറ്റ് ആൾട്ടോയിൽ ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുരിയൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ ഒട്ടനവധി പ്രതിഭകൾ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.

- Advertisement -

ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സൺ ജോർജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്‌സ് നിർവഹിക്കുന്നത് എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട് ആദർശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. ശബരി പിആർഒയും, രോഹിത് കൃഷ്ണ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിർവഹിക്കുന്നത് സർക്കാസനം.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. ചിത്രം നവംബറിൽ തീയേറ്ററുകളിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week