ജോലിക്കു പോയി വന്ന അമ്മ വിളിച്ചിട്ടും വാതില്‍ തുറന്നില്ല; 17കാരി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. മുരുകന്‍-ശ്രീദേവി ദമ്പതികളുടെ മകള്‍ അനികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കു പോയ വീട്ടുകാര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളില്‍ അനികയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കുറ്റൂര്‍ നോര്‍ത്ത് കെ.എം.എച്ച്.എസ് സ്‌കൂള്‍ ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അനിക. തമിഴ്‌നാട് സ്വദേശികളായ അനികയുടെ കുടുംബം ഒരുപാട് വര്‍ഷങ്ങളായി കണ്ണമംഗലം വട്ടപ്പൊന്തയിലാണ് താമസം. ചെറുപ്പത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ ശേഷം അമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലായിരുന്നു അനിക താമസിച്ചിരുന്നത്.

ഉച്ചയോടെയാണ് അനികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് പോയ അമ്മ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ തൂങ്ങിയ നിലയിലാണ് അനികയെ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News