കുളത്തുപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യാ കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍

കൊല്ലം: കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പിതാവ് നേരത്തെ മരിച്ച പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്‌സാണ്. ഇതേ തുടര്‍ന്ന് കുട്ടി മുത്തച്ഛനോടൊപ്പമാണ് താമസിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഫോണിനായി കിണര്‍ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News