ഇടുക്കിയില്‍ ജീവനൊടുക്കിയ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടു; പ്രതി അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ കഴിഞ്ഞ ഡിസംബറില്‍ ജീവനൊടുക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ്. പീരുമേടിന് സമീപം കരടിക്കുഴിയിലാണ് പതിനേഴുകാരി ജീവനൊടുക്കിയത്.

സംഭവത്തില്‍ കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി. ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീടിനുസമീപമുള്ള കുളത്തിലാണ് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റുചെയ്തത്.

അതേസമയം കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍. കോട്ടുകലിലാണ് സംഭവം. എട്ടു വയസുള്ള കുട്ടിയെ പീഡിപ്പിക്കാനാണ് അറുപതുകാരനായ മണിരാജന്‍ ശ്രമിച്ചത്. ഇയാള്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വച്ചാണ് സംഭവം.

പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയം മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ബഹളം കേട്ട് സഹോദരന്‍ ഓടിയെത്തിയതോടെ ഇയാള്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് അമ്മയെത്തിയപ്പോള്‍ ഇവര്‍ സംഭവം പറഞ്ഞു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News