രാത്രി മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കാമുകന്‍ വന്നു; ബഹളംവെച്ച പതിനൊന്നുകാരിയായ സഹോദരിയെ 16കാരിയും കാമുകനും കൂടി കൊലപ്പെടുത്തി

റായ്പൂര്‍: വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് കാമുകനൊപ്പം സമയം ചെലവഴിക്കുന്നത് കണ്ട പതിനൊന്നുകാരിയെ പതിനാറുകരിയായ സഹോദരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. റായ്പൂരിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് പതിനാറുകാരിയുടെ കാമുകന്‍ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ ഒന്നിച്ചിരിക്കുന്നത് കണ്ട സഹോദരി ബഹളം വെച്ചു. ഇതേത്തുടര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് താന്‍ സഹോദരിയെ കൊന്നത് എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ച പോലീസ്, അന്നേ ദിവസത്തെ കോള്‍ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്ബറുകള്‍ ശേഖരിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാമുകനെ കുടുക്കിയത്. ആദ്യം താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News