ഓയൂര്‍: കൊവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്.കെ.വി.വി.എച്ച് എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷിെന്റയും സുലഭയുടെയും മകള്‍ ഗൗതമിയാണ് (15) കുഴഞ്ഞ് വീണ് മരിച്ചത്.
ഗൗതമിയുടെ ഏക സഹോദരന് ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ഓടനാവട്ടത്തുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പരിശോധനക്കായി കൊണ്ടുപോയി. അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത് .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News