27.6 C
Kottayam
Thursday, June 4, 2026

കോട്ടയത്ത്15 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്ക്

Must read

കോട്ടയം:ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇവരുടെ ബന്ധുവായ വെച്ചൂര്‍ സ്വദേശിനിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

പാറത്തോട്ടില്‍ മസ്കറ്റില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ രോഗബാധിതരായി.

രോഗം ബാധിച്ചവരില്‍ 13 പേര്‍ ഹോം ക്വാറന്‍റയിനിലും ഒരാള്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ മൂന്നു പേര്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്.

ജില്ലയില്‍ ആറു പേര്‍കൂടി രോഗമുക്തരായി. നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്.

- Advertisement -

കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 27, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -24, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-27 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

- Advertisement -

🔹 *സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍*

1. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അയ്മനം സ്വദേശി(47). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

2. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യ(40). പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

- Advertisement -

3. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകള്‍(9). പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

4. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യാ സഹോദരി(42). വെച്ചൂര്‍ സ്വദേശിനിയാണ്. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

🔹 *ആരോഗ്യ പ്രവര്‍ത്തക*
5. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്ത ശേഷം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനിയായ സ്റ്റാഫ് നഴ്സ്(42). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

🔹 *മറ്റുള്ളവര്‍*
6. ഹൈദരാബാദില്‍നിന്നും ജൂലൈ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

7. മസ്കറ്റില്‍നിന്നും ജൂണ്‍ 23ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

8. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്കറ്റില്‍നിന്നെത്തിയ ഭര്‍തൃമാതാവ്(62). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

9. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്കറ്റില്‍നിന്നെത്തിയ മകന്‍ (2). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

10. കുവൈറ്റില്‍നിന്നും ജൂണ്‍ 25ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തുരുത്തി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

11. ഷാര്‍ജയില്‍നിന്നും ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

12. ദുബായില്‍നിന്നും ജൂണ്‍ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി(40). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

13. ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ചങ്ങനാശേരി പൊങ്ങന്താനം സ്വദേശിനിയുടെ മകന്‍(6). അമ്മയ്ക്കൊപ്പം ജൂണ്‍ 26ന് ഡല്‍ഹിയില്‍നിന്ന് എത്തി. ജൂലൈ എട്ടു മുതല്‍ ആശുപത്രിയിലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

14. മസ്കറ്റില്‍നിന്നും ജൂണ്‍ 28ന് എത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി(59). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

15. മുംബൈയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 29ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

🔸 *രോഗമുക്തരായവര്‍*

1. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച രാമപുരം സ്വദേശി(37)

2. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശിനി(46)

3. രോഗമുക്തയായ കറുകച്ചാല്‍ സ്വദേശിനിയുടെ മകള്‍(19). ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 27നാണ് രോഗം സ്ഥിരീകരിച്ചത്.

4. രോഗമുക്തയായ കറുകച്ചാല്‍ സ്വദേശിനിയുടെ മകന്‍(16). ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 27നാണ് രോഗം സ്ഥിരീകരിച്ചത്.

5. രോഗമുക്തയായ കറുകച്ചാല്‍ സ്വദേശിനിയുടെ സഹോദരി(40). ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 27നാണ് രോഗം സ്ഥിരീകരിച്ചത്.

6.ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(45).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week