മൊബൈല്‍ ഗെയിം കളിക്കാന്‍ 1500 രൂപക്ക് റീചാര്‍ജ്; പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് 14കാരന്‍ ജീവനൊടുക്കി

കട്ടപ്പന: അമിതമായി മൊബൈല്‍ ഉപയോഗിക്കുകയും ഗെയിം കളിക്കാനായി വലിയ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്യുകയും ചെയ്തതിനു പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് 14 കാരന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം ആണ് മരിച്ചത്. കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം ഗര്‍ഷോം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് വഴക്കു പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടക്കുകയായിരുന്നു.

ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപവാസിയെ വിളിച്ച് വിവരം അന്വേഷിച്ചു. തുടര്‍ന്ന് സമീപവാസിയായ പാസ്റ്റര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News