കണ്ണൂരില്‍ പതിനാലുകാരനെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും

കണ്ണൂര്‍: കണ്ണൂരില്‍ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് പോക്സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കല്‍ വീട്ടില്‍ സുരേഷിനാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജീവപര്യന്തം തടവും 60,000 രൂപ പിഴയും വിധിച്ചത്.

തളിപ്പറമ്പില്‍ പോക്‌സോ കോടതി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും സുപ്രധാന വിധിയാണിത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന കുറ്റത്തിന് പോക്സോ നിയമപ്രകാരം ജീവപര്യന്തം കഠിനതടവും 50,000രൂപ നഷ്ടപരിഹാരവും നല്‍കണം. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ ആറുമാസം തടവും അനുഭവിക്കണം. ബീഡികൊണ്ട് കുട്ടിയുടെ കൈവിരല്‍ പൊള്ളിച്ചതിന് 10വര്‍ഷം കഠിന തടവും പതിനായിരം രൂപ നഷ്ടപരിഹാരവും വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവും അനുഭവിക്കണം.

നഷ്ടപരിഹാര തുക അടയ്ക്കുന്ന പക്ഷം അത് പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനാണ് വിധി. തളിപ്പറമ്പ് അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News