പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ ത്രിച്ചിയില്‍ പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആതവതൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടുകാരുമായി കളിക്കുകയായിരുന്ന കുട്ടി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നടത്തിയ അന്വേഷണത്തിലാണ് സമീപത്തുള്ള കാട്ടില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാരെത്തി. കുറ്റവാളികളെ കണ്ടെത്തുമെന്ന് പൊലീസിന്റെ ഉറപ്പിന്‍മേലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിഐജി അന്നി വിജയ പറഞ്ഞു.

കുറ്റവാളികളെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News