NationalNews

FIRE ⚫ബഹുനില കെട്ടിടത്തില്‍ വന്‍തീപിടിത്തം:ജാര്‍ഖണ്ഡില്‍ വിവാഹ ചടങ്ങിനെത്തിയ 14 പേര്‍ മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാബിദിലുള്ള ബഹുനില കെട്ടിടത്തില്‍ വന്‍തീപിടിത്തം. 14 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ധന്‍ബാദിലെ ജോറാഫകിലുള്ള ആശിര്‍വാദ് ടവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നുവെന്ന് ധന്‍ബാദ് എസ്എസ്പി സഞ്ജീവ് കുമാര്‍ പറഞ്ഞു. ‘തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല. ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button