‘ട്രൂത്ത് ഓര്‍ ഡെയര്‍’ ഗെയിമിന്റെ ഭാഗമായി പകര്‍ത്തിയ നഗ്‌നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പതിമൂന്നുകാരന്‍ പിടിയില്‍

മുംബൈ: നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പതിമൂന്നുകാരന്‍ അറസ്റ്റില്‍. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പതിമൂന്നുകാരനിലേക്ക് എത്തിയത്.

ലോക്ക് ഡൗണ്‍ സമയത്താണ് പെണ്‍കുട്ടിയുമായി പതിമൂന്നുകാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത്. അപരിചിതനായ ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് പെണ്‍കുട്ടി സ്വീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരും ചാറ്റിങ്ങ് ആരംഭിക്കുകയും സുഹൃത്തുക്കളാവുകയുമായിരുന്നു. എന്നാല്‍ ആണ്‍കുട്ടി ആരാണെന്ന് പതിനാലുകാരിക്ക് അറിയാമായിരുന്നില്ല.

സുഹൃത്തുക്കളായതിന് പിന്നാലെ വീഡിയോ കോളിങ്ങ് സൗകര്യം ഉപയോഗിച്ച് ഇരുവരും ‘ട്രൂത്ത് ഓര്‍ ഡെയര്‍’ ഗെയിം കളിക്കാന്‍ ആരംഭിച്ചു. ഗെയിമിനിടെ ഡെയറിന്റെ ഭാഗമായി ആണ്‍കുട്ടി പതിനാലുകാരിയോട് നഗ്‌നയാകാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഫോണില്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണ്‍ ചെയ്യുകയായിരുന്നു.ഈ വീഡിയോ ഉപയോഗിച്ചാണ് പതിമൂന്നുകാരന്‍ പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചത്.

തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. ഭീഷണിയെത്തുടര്‍ന്ന് പേടിച്ച പെണ്‍കുട്ടി അവനെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളിലൊരാള്‍ക്ക് ആണ്‍കുട്ടി വീഡിയോ അയച്ചു. സുഹൃത്തും പതിമൂന്നുകാരനെ ബ്ലോക്ക് ചെയ്‌തെങ്കിലും പെണ്‍കുട്ടിയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News