News

ഇന്ത്യയില്‍ നിന്നു കടത്തിയ 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധ പ്രതിമ ഇറ്റലിയില്‍

മിലാന്‍: രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും കടത്തിയ ബുദ്ധ പ്രതിമ ഇറ്റലിയില്‍ നിന്നും കണ്ടെത്തി. മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അവലോകിതേശ്വര പദമപാനി’ വിഗ്രഹമാണ് കണ്ടെടുത്തത്. എല്ലാ ബുദ്ധന്മാരുടെയും കാരുണ്യം ഉള്‍ക്കൊള്ളുന്ന ബോധിസത്വനാണ് അവലോകിതേശ്വരന്‍.

1,200 വര്‍ഷത്തോളം പഴക്കമുള്ള ഈ ശിലാ വിഗ്രഹം മധ്യപ്രദേശിലെ ദേവിസ്ഥാന്‍ കുണ്ടുല്‍പുര്‍ ക്ഷേത്രത്തില്‍ നിന്നും 2000ത്തിന്റെ തുടക്കത്തിലാണ് മോഷ്ടിക്കപ്പെട്ടത്. ഈ ശില്‍പം ഇറ്റലിയിലെ മിലാനില്‍ എത്തുന്നതിന് മുന്‍പ് ഫ്രാന്‍സിലെ ആര്‍ട്ട് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നതായും സൂചനയുണ്ട്.

മോഷ്ടിക്കപ്പെട്ട വിഗ്രഹം തിരിച്ചറിയുന്നതിനും തിരികെ നല്‍കുന്നതിനും സിംഗപ്പൂരും, ലണ്ടനിലെ ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണലും സഹായിച്ചുവെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button