പതിനാറുകാരിയായ സ്വന്തം സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 12കാരന്‍ അറസ്റ്റില്‍

നോയിഡ: തന്നെക്കാള്‍ നാല് വയസിന് മുതിര്‍ന്ന സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പന്ത്രണ്ടു വയസുകാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥലത്തെ ആളുകളാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.

അമ്മയ്ക്കൊപ്പം വീട്ടുജോലികളില്‍ സഹായിക്കുന്നതിനായി പെണ്‍കുട്ടിയും ഒപ്പം പോയിരുന്നു. ഇങ്ങനെ ജോലിക്കായി പോയ വീടുകളില്‍ നിന്നാണോ കുട്ടിക്ക് നേരെ പീഡനം ഉണ്ടായതെനന്നായിരുന്നു ആദ്യം അന്വേഷിച്ചത്. ഇതിനിടെ പെണ്‍കുട്ടിയാണ് സഹോദരന്‍ രണ്ടു മാസം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞത്.

അഞ്ച് മക്കളടങ്ങുന്ന കുടുംബത്തിലെ രണ്ടാമത്തെയാളാണ് പെണ്‍കുട്ടി. പീഡിപ്പിച്ച സഹോദരന്‍ മൂന്നാമനും. പെണ്‍കുട്ടി ഏഴാം ക്ലാസുവരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. അനിയന്‍ മൂന്നാം ക്ലാസ് വരെയും. സഹോദരന്‍ പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല.

പെണ്‍കുട്ടിക്ക് യൂറിനറി ഇന്‍ഫെക്ഷനാണെന്ന് കരുതിയെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News