KeralaNews

പൂജിക്കാനെന്ന വ്യാജേന 12 പവൻ തട്ടി; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: പൂജിക്കാനെന്ന വ്യാജേന വീട്ടമ്മയിൽനിന്ന്‌ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ പിടിയിൽ. ഇടുക്കി കരിങ്കുന്നം പാറക്കടവ് അഞ്ചപ്ര വീട്ടിൽ ഷാജിത ഷെരീഫ് (28), കരിങ്കുന്നം പാറക്കടവ് അത്തിവീട്ടിൽ സുലോചന ബാബു(42) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.

കത്തി, പുൽത്തൈലം തുടങ്ങിയവയുടെ വില്പനയ്ക്കെന്ന തരത്തിൽ വീട്ടിലെത്തിയ പ്രതികൾ വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ച് വീടിന് ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണം പൂജിക്കുന്നതിനായി വീടിന്റെ സെറ്റിയിൽ വയ്ക്കുകയും, പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്റെ പരിസരത്തുനിന്നും കല്ലുകൾ വേണമെന്ന് ആവശ്യപ്പെട്ടതിനെതുടർന്ന് എടുക്കുന്നതിനായി മാറിയ സമയം ഇവർ സെറ്റിയിൽ വച്ചിരുന്ന സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.

പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസെടുത്ത് മോഷ്ടാക്കളിൽ ഒരാളുടെ രേഖാചിത്രം വരച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker