InternationalNews
മുസ്ലീം ദേവാലയത്തില്‍ ആറ് എയര്‍ കണ്ടീഷ്ണറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു
ധാക്ക: പ്രാര്‍ത്ഥനയ്ക്കിടെ മുസ്ലീം ദേവാലയത്തിലെ എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ധാക്ക മെഡിക്കല്‍ കോളജ് തീപ്പൊള്ളല്‍ വിഭാഗം കോര്‍ഡിനേറ്റര്‍ സാമന്ത ലാല്‍ സെന്‍ അറിയിച്ചു.
ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചിലെ ഫാത്തുള്ള മോസ്‌കിലായിരുന്നു അപകടം. ശനിയാഴ്ച രാത്രി ഇഷ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കിടെയാണ് ആറു എയര്‍കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ചത്.
ഗ്യാസ് ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് സംശയം. ദേവാലയത്തില്‍ ഉണ്ടായിരുന്നവരില്‍ ആരെങ്കിലും എസിയുടെയോ ഫാനിന്റെയോ സ്വിച്ച് അമര്‍ത്തിയപ്പോഴാകും സ്ഫോടനമുണ്ടായതെന്ന് സംശയിക്കുന്നതായി ഫത്തുള്ള പോലീസ് മേധാവി സൂചിപ്പിച്ചു. പരിക്കേറ്റ മിക്കവര്‍ക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News