കൊല്ലം: ചവറ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ മത്സരിക്കും. ഷിബു ബേബി ജോണിനെ മത്സരിപ്പിക്കാന്‍ ആര്‍എസ്പി യോഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ക്കും ചെയര്‍മാനും ആര്‍എസ്പി നേതൃത്വം കത്ത് നല്‍കി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
കഴിഞ്ഞ തവണ സിഎംപിക്ക് നല്‍കിയ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുക്കും. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍ .വിജയന്‍ പിള്ളയാണ് വിജയിച്ചത്. ചവറ നിയോജക മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആര്‍എസ്പിക്കാരനല്ലാത്ത ഒരാള്‍ വിജയിച്ചത്.
ഇടതു മുന്നണി സിഎംപിക്ക് നല്‍കിയ സീറ്റില്‍ സ്വതന്ത്ര്യനായി മല്‍സരിച്ച് എന്‍.വിജയന്‍ പിള്ള നിയമസഭയിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചവറയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News