KeralaNews

നാലുമാസം കൊണ്ട് 11കാരന്‍ റീചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്! ആലംകോട്ടെ മൊബൈല്‍ ഷോപ്പിന് മുന്നില്‍ സംഘര്‍ഷം

ചങ്ങരംകുളം: നാലുമാസം കൊണ്ട് 11കാരന്‍ റീചാര്‍ജ് ചെയ്തത് 28000 രൂപയ്ക്കെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ആലംകോട്ടെ മൊബൈല്‍ഷോപ്പിന് മുന്നില്‍ സംഘര്‍ഷം. 11കാരന്റെ വീട്ടില്‍ നിന്ന് നിരന്തരം പണം മോഷണം പോവുന്നത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലില്‍ 11കാരന്‍ ഭീമമായ സംഖ്യ റീചാര്‍ജ് ചെയ്യുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് 11കാരന്റെ രക്ഷിതാക്കള്‍ മൊബൈല്‍ഷോപ്പിലെത്തി ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ ചങ്ങരംകുളം പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

അതേസമയം, 10, 15 പേര്‍ ഒരുമിച്ചാണ് വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്നതെന്നും മൊബൈലില്‍ ഗെയിംകളിക്കാനായിരുന്നു റീചാര്‍ജ് ചെയ്യുന്നതെന്നും മറ്റു കുട്ടികളും ചേര്‍ന്നാണ് ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതെന്നും ഷോപ്പിലെ ജീവനക്കാരും വെളിപ്പെടുത്തി. അതേസമയം, വീട്ടില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപ മോഷണം പോയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button