വീട്ടുമുറ്റത്തുവെച്ച്‌ പാമ്പുകടിച്ചത് പാന്റ്‌സിൽ; പതിനൊന്നുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ

വീട്ടുമുറ്റത്തുവെച്ച്‌ പാമ്പുകടിച്ചത് പാന്റ്‌സിൽ; പതിനൊന്നുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | വീഡിയോ

നാദാപുരം: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നുവയസ്സുകാരനെ പാമ്പ് കൊത്തി. വിദ്യാർഥിയുടെ പാന്റ്‌സിൽ കൊണ്ടതുമൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്ദുൽ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിൽനിന്ന്‌ സാധനമെടുക്കുന്നതിനിടെയാണ് സ്‌കൂട്ടറിന് പിന്നിൽനിന്ന്‌ പാമ്പ് കൊത്തിയത്. പാന്റ്‌സിന് കൊത്തേറ്റതോടെ വിദ്യാർഥി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് സി.സി.ടി.വി. പരിശോധിച്ചപ്പോൾ ആദ്യം പാമ്പിനുപിന്നിൽ പൂച്ച ഓടുന്ന ദ്യശ്യങ്ങൾ കണ്ടെത്തി.

പൂച്ചയിൽനിന്ന്‌ രക്ഷപ്പെടാൻ പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞുനീങ്ങുന്നതായി കണ്ടെത്തി. തുടർന്ന് പാമ്പ് സ്‌കൂട്ടറിന് പിന്നിലെത്തി. ഇതിനിടയിൽ സ്കൂട്ടറിൽനിന്ന്‌ സാധനങ്ങൾ എടുക്കാൻവേണ്ടി പോകുന്നതിനിടയിലാണ് പാമ്പ് ആഞ്ഞുകൊത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News