24.9 C
Kottayam
Saturday, June 6, 2026

വെസ്റ്റിൻഡീസ് സൂപ്പർതാരത്തിനെതിരേ ലെെംഗിക പീഡന പരാതിയുമായി 11 യുവതികൾ; താരം ഗയാന സ്വദേശിയെന്ന് സൂചന

Must read

ഗയാന: നിലവില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായ സൂപ്പര്‍ താരത്തിനെതിരേ ലൈംഗിക പീഡന പരാതിയുമായി യുവതികള്‍. താരം ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം 11 യുവതികളാണ് രംഗത്തെത്തിയിട്ടുള്ളത്. താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന വിന്‍ഡീസ് ടീമില്‍ ഇയാള്‍ അംഗമായിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗയാനയില്‍ നിന്നുള്ള താരമാണ് ഇയാളെന്നാണ് വിവരം. അതേസമയം പീഡനാരോപണങ്ങള്‍ മറച്ചുവെയ്ക്കാന്‍ പ്രാദേശിക അധികൃതർ ശ്രമിച്ചുവെന്നും പരാതിയുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisement -

കരീബിയനിലെ ഒരു മാധ്യമത്തിലാണ് പീഡന വാര്‍ത്തകള്‍ ആദ്യം വരുന്നത്. ഗയാനയില്‍ നിന്നുള്ള കൈറ്റൂര്‍ ന്യൂസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗയാനയില്‍നിന്നുള്ള താരമാണ് ആരോപണവിധേയനെന്നതും റിപ്പോര്‍ട്ട് ചെയ്തത് കൈറ്റൂര്‍ ന്യൂസാണ്. അടുത്തിടെ ഗയാന പോലീസില്‍ പീഡന വിവരം റിപ്പോര്‍ട്ട് ചെയ്ത യുവതി ഔദ്യോഗിക ചോദ്യം ചെയ്യലിനിടെ അസ്വസ്ഥയായി ആശുപത്രിയിലായ സംഭവവും ഉണ്ടായി.

- Advertisement -

ഗയാനയിലെ ബെര്‍ബീസിലുള്ള 18-കാരിയായ യുവതിയാണ് താരത്തിനെതിരേ ആദ്യം പരാതി നല്‍കിയത്. 2023 മാര്‍ച്ച് മൂന്നിന് ബെര്‍ബീസിലെ ന്യൂ ആംസ്റ്റര്‍ഡാമിലുള്ള വീട്ടില്‍ വെച്ച് താരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലുള്ളത്. ഈ കുടുംബവുമായി പരിചയത്തിലുള്ളയാളാണ് താരം. ഇയാള്‍ ജോലി സ്ഥലത്തുനിന്നും യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

- Advertisement -

വീട്ടിലെത്തിയപ്പോള്‍ അവിടെ ധാരാളം പുരുഷന്‍മാര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് യുവതിയെ ഇയാള്‍ വീടിന്റെ മുകള്‍നിലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തന്റെ മകള്‍, പ്രതിയെ വിശ്വസിച്ചിരുന്നുവെന്നും സംഭവത്തിനുശേഷം അവള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ഒരു യുവതി രണ്ടു വര്‍ഷം മുമ്പ് താരത്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് കേസിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്ന് യുവതികളുടെ അഭിഭാഷകരില്‍ ഒരാള്‍ പറഞ്ഞു.

വിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരേ കൈറ്റൂര്‍ ന്യൂസിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നിരവധി സ്ത്രീകള്‍ സമാന ആരോപണങ്ങളുമായി രംഗത്തെത്തിയത്. സ്‌ക്രീന്‍ഷോട്ടുകള്‍, സന്ദേശങ്ങള്‍, വോയ്സ് നോട്ടുകള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ കേസിനെ പിന്തുണയ്ക്കുന്ന തെളിവുകളും നിരവധി യുവതികള്‍ പോലീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ താരത്തിനെതിരായ ആരോപണങ്ങളെ കുറിച്ച് അറിഞ്ഞോ എന്ന ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ ചോദ്യത്തിന് ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week