28.4 C
Kottayam
Saturday, June 6, 2026

8.96 സെക്കണ്ടിൽ 100 മീറ്റർ, വീണ്ടും റെക്കോർഡിട്ട് ഇന്ത്യൻ ബോൾട്ട്

Must read

മംഗളൂരു: കമ്പളയോട്ട മത്സരത്തില്‍ വീണ്ടും പുതിയ റെക്കോഡിട്ട് ഇന്ത്യന്‍ ബോൾട്ട് ശ്രീനിവാസ ഗൗഡ. മംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 125 മീറ്റ‌ർ നീളമുള്ള ട്രാക്ക് 11.21 സെക്കന്‍ഡില്‍ പിന്നിട്ടാണ് ശ്രീനിവാസ ഗൗഡ വീണ്ടും റെക്കോഡ് തിരുത്തിയത്.

മംഗളൂരു ബല്‍ത്തങ്ങാടിയില്‍ നടന്ന സൂര്യ ചന്ദ്ര ജോതുകെരെ കമ്പളയോട്ട മത്സരത്തിലാണ് ശ്രീനിവാസ ഗൗഡ റെക്കോഡ് തിരുത്തിയത്.
125 മീറ്റർ നീളമുളള കമ്പള ട്രാക്ക് ഇത്തവണ 11.21 സെക്കന്‍ഡില്‍ ശ്രീനിവാസ ഗൗഡ ഓടിത്തീതെന്ന് സംഘാടകർ അറിയിച്ചു. 100 മീറ്റർ പിന്നിടാന്‍ 8.96 സെക്കന്‍ഡ് മാത്രമാണെടുത്തതെന്നും സംഘാടകർ പറയുന്നു. ലോക റെക്കോര്‍ഡിനുടമായ ഉസൈന്‍ ബോള്‍ട്ട് 9.58 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഗൗഡ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്.

കെട്ടിടനിർമാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡയുടെ വേഗം വാർത്തകളില്‍ നിറ‌ഞ്ഞതിനെ തുടർന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു കഴിഞ്ഞ വർഷം സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്രയല്‍സിന് ക്ഷണിച്ചിരുന്നു. എന്നാല്‍ ക്ഷണം നിരസിച്ച ശ്രീനിവാസ ഗൗഡ കമ്പളയോട്ടത്തില്‍തന്നെ ശ്രദ്ധ തുടരുമെന്ന് അറിയിക്കുകയായിരുന്നു.

ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ടായിരുന്നു കമ്പള മത്സരത്തിലൂടെ ശ്രീനിവാസ് ഗൗഡയെന്ന ഇരുപത്തിയെട്ടുകാരന്‍ ശ്രദ്ധേയനായത്. ചെളി പുതഞ്ഞുകിടക്കുന്ന വയലിലൂടെ ഒരു ജോഡി പോത്തുകള്‍ക്കൊപ്പം ഓടുന്നതാണ് കമ്പള മത്സരം.

- Advertisement -

ഇതില്‍ നൂറ് മീറ്റര്‍ ദൂരം 9.55 സെക്കന്‍ഡുകള്‍ കൊണ്ട് ശ്രീനിവാസ് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡാണെങ്കില്‍ നൂറ് മീറ്റര്‍- 9.58 സെക്കന്‍ഡ് എന്ന നിലയിലാണ്. അങ്ങനെയെങ്കില്‍ ശ്രീനിവാസ്, ബോള്‍ട്ടിനെ മറികടന്നു എന്ന് കണക്കാക്കണമെന്നായിരുന്നു നിരവധി പേര്‍ വാദിച്ചത്.

- Advertisement -

ഇതിനെ തുടര്‍ന്ന് ശ്രീനിവാസിനെ മത്സരത്തിനായി സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം ശ്രീനിവാസ് നിരസിച്ചു. ഇതിനിടെ ഉഡുപ്പി സ്വദേശിയായ നിശാന്ത് ഷെട്ടി, കമ്പള ഓട്ടത്തില്‍ പുതിയ റെക്കോര്‍ഡും സ്ഥാപിച്ചു. നൂറ് മീറ്റര്‍- 9.51 സെക്കന്‍ഡുകള്‍ക്ക് ഓടിത്തീര്‍ത്താണ് നിശാന്ത് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

എങ്കിലും ‘ഇന്ത്യന്‍ ബോള്‍ട്ട്’ എന്ന് വിളിപ്പേര് വീണുകിട്ടിയ ശ്രീനിവാസിനോട് കായികാസ്വാദകര്‍ക്കുണ്ടായ സ്‌നേഹത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. മൂഡബിദ്രി സ്വദേശിയായ ശ്രീനിവാസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യപ്പെടുകയാണ് കായികലോകവുമായി അടുപ്പം പുലര്‍ത്തുന്ന ഓരോരുത്തരും.

ഇത്രയും വേഗത, അതിലെ കൃത്യത, ആത്മവിശ്വാസം, ഏത് പ്രൊഫഷണല്‍ കായികതാരത്തേയും വെല്ലുന്ന ശരീരം- അങ്ങനെ ശ്രീനിവാസില്‍ കാണുന്ന മൂല്യങ്ങളേറെയാണ്. എങ്ങനെയാണ് ഈ നിലയിലേക്ക് ഉയരാന്‍ തികച്ചും സാധാരണക്കാരനായ, ഒരു നിര്‍മ്മാണത്തൊളിലാളിക്ക് കഴിയുന്നത്.

- Advertisement -

വളരെ വ്യക്തമായ ഉത്തരമുണ്ട് ശ്രീനിവാസിന്. പതിനഞ്ചാം വയസ് മുതല്‍ ശാരീരികമായ പരിശീലനം തേടിത്തുടങ്ങിയതാണ് ശ്രീനിവാസ്. കമ്പള മത്സരത്തില്‍ പങ്കെടുക്കുന്ന മിക്കവാറും താരങ്ങള്‍ അങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് തന്നെയാണ് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വീട്ടില്‍ പോത്തുകളില്ലാത്തതിനാല്‍ അയല്‍പക്കത്തെ പോത്തുകള്‍ക്കൊപ്പം ഓടി പരിശീലിക്കുകയായിരുന്നു.

മുതിര്‍ന്നപ്പോള്‍ നിര്‍മ്മാണത്തൊഴിലാളിയായി. ഇത് ഇരട്ടിഗുണമാണ് തനിക്ക് ഉണ്ടാക്കിയതെന്ന് ശ്രീനിവാസ് പറയുന്നു. ജിമ്മില്‍ പോയി ആളുകളുണ്ടാക്കുന്ന സിക്‌സ് പാക്ക് തനിക്ക് സമ്മാനിച്ചത് തൊഴിലാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് പുറമെ ഏകാഗ്രതയ്ക്കായി യോഗ പരിശീലിക്കുന്നുണ്ട്. ‘പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്’ പരിശീലനങ്ങള്‍ വേറെ.

ഡയറ്റിന്റെ കാര്യത്തിലും സ്വല്‍പം ‘സ്ട്രിക്ട്’ ആണ് ശ്രീനിവാസ്. രാവിലെ കഞ്ഞി നിര്‍ബന്ധം. ഉച്ചയ്ക്ക് മീനും. എല്ലാ ദിവസവും നല്ലത് പോലെ മീന്‍ കഴിക്കും. തന്റെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ മീനാണെന്നാണ് ശ്രീനിവാസ് പറയുന്നത്. ചിക്കനുണ്ടെങ്കില്‍ അതും ഉച്ചയ്ക്ക് കഴിക്കും. ധാരാളം തേങ്ങ ഭക്ഷണത്തിലുള്‍പ്പെടുത്തും. പച്ചക്കറികള്‍, പഴങ്ങള്‍ എല്ലാം ധാരാളമായി കഴിക്കേണ്ടതുണ്ട്. ഇങ്ങനെയെല്ലാമാണെങ്കില്‍ അത്താഴം എന്താണെന്ന് വെളിപ്പെടുത്താന്‍ ശ്രീനിവാസ് തയ്യാറല്ല. അത് ഞങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഏതായാലും സാധാരണക്കാരായ ചെറുപ്പക്കാര്‍ക്കെല്ലാം ഒരുത്തമ മാതൃകയാണ് ശ്രീനിവാസ്. ജോലിയേയും ജീവിതസാഹചര്യങ്ങളേയുമെല്ലാം തനിക്ക് അനുകൂലമാക്കിക്കൊണ്ട് മുന്നേറിവന്ന താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week