തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റില്‍ ഐ.സി.എം.ആര്‍ നടത്തിയ സര്‍വേ പ്രകാരം കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്ക് കൊവിഡ് വന്ന് പോയതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ തലത്തില്‍ നടത്തിയ അതേപഠനത്തില്‍ 6.6 ശതമാനം പേര്‍ക്ക് രോഗം വന്ന് പോയെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയോളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഈ വ്യത്യാസം പ്രധാനമാണ്. വയോധികര്‍ കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവുമധികം പ്രവാസികള്‍ വന്ന സ്ഥലവും നഗര-ഗ്രാമ ഭേദം കുറവുള്ള സംസ്ഥാനവും കേരളമാണ്.
കൊവിഡിന് ഇതെല്ലാം അനുകൂല ഘടകങ്ങളാണ്. എന്നിട്ടും ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പിടിച്ച് നിര്‍ത്താന്‍ ഇതേവരെ സാധിച്ചു. ഇത് പഠനത്തില്‍ വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News