യുവതിയോട് അപമര്യാദയായി പെരുമാറി, എന്‍.സി.ബി ഓഫീസര്‍ അറസ്റ്റില്‍

മുംബൈ:ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് മോശമായി പെരുമാറിയതിന് എൻ.സി.ബി ഉദ്യോഗസ്ഥനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. പുണെയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട തീവണ്ടിയിൽ വ്യാഴാഴ്ചയാണ് സംഭവം. മുംബൈ സോണൽ ഓഫീസിൽ ഉദ്യോഗസ്ഥനായ ദിനേശ് ചവാൻ ആണ് കേസിലെ പ്രതി.

റെയിൽവേ പോലീസ് അധികൃതർ നൽകുന്ന വിവരം അനുസരിച്ച് 35കാരനായ ദിനേശ് ഹൈദരാബാദിൽ നിന്ന് മടക്കയാത്രയിലായിരുന്നു. 25കാരിയായ യുവതിയെ ഇയാൾ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും അവരുടെ ബാഗിൽ നിന്ന് അടിവസ്ത്രങ്ങൾ എടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വെക്കുകയായിരുന്നു. മറ്റ് യാത്രക്കാർ പ്രശ്നത്തിൽ ഇടപെടുകയും ടി.ടി.ഇയെ വിളിച്ചുവരുത്തി പരാതിപ്പെടുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു.

കോടതിയിൽ എത്തിച്ച ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം ചവാൻ കഴിഞ്ഞ ആറ് മാസമായി ലീവിലാണെന്നാണ് എൻ.സി.ബി അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News