24.3 C
Kottayam
Saturday, June 6, 2026

ഞാൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി; സുധാകരൻ സ്വകാര്യമായി ചോദിച്ചാൽ പറയാം; മറുപടിയുമായി എ.കെ.ബാലന്‍

Must read

പാലക്കാട്: താന്‍ പാര്‍ട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലന്‍. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിമര്‍ശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കല്‍ സ്റ്റീഫന്‍ ജ്യോതിര്‍മയി ബസുവിനെതിരെ പറഞ്ഞതാണ്. അപ്പോള്‍ താന്‍ കുരയ്ക്കുന്ന പട്ടിയാണെന്നും എന്നാല്‍ തന്നെപ്പോലെ വാലാട്ടുന്ന പട്ടി അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാര്യം താന്‍ ഓര്‍മിപ്പിക്കുകയാണെന്നും ബാലന്‍ പറഞ്ഞു.

”കെപിസിസി അധ്യക്ഷന്റെ തല പൊട്ടാന്‍ വേണ്ടി കൂടോത്രം നടത്തിയ കോണ്‍ഗ്രസുകാര്‍ ഇപ്പോഴും ജീവിച്ചിരിപ്പില്ലേ. അതിന് ഇത്ര ശക്തിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അന്നത്തെ രംഗം കണ്ട ആള്‍ക്കാര്‍ ജീവിച്ചിരിപ്പുണ്ട്. അത് വിവാദമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുധാകരന്‍ സ്വകാര്യമായി ചോദിച്ചാല്‍ പറഞ്ഞു തരാം.” – ബാലന്‍ പറഞ്ഞു.

- Advertisement -

സുധാകരനെ ബ്രണ്ണന്‍ കോളജില്‍ പാന്റ് ഊരി നടത്തിച്ചു എന്ന എ.കെ. ബാലന്റെ പോസ്റ്റിനു നേരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് മുന്‍സിപ്പാലിറ്റിയെ നശിപ്പിച്ചത് കോണ്‍ഗ്രസും ബിജെപിയുമാണ്. പരസ്പരം ആലോചിച്ച് നടത്തുന്ന ഗൂഢാലോചനയാണിത്. ബിജെപിയുടെ പന്ത്രണ്ടായിരം വോട്ട് വാങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയത്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയുണ്ടെന്നും ബാലന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week