കോട്ടയം മെഡിക്കൽ കോളേജിനു സമീപം യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം

കോട്ടയം മെഡിക്കൽ കോളേജിനു സമീപം യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനു സമീപം ബൈക്കിൽ എത്തിയ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ തല്ലി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മൂന്ന് ആംബുലസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘർഷ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News