26.3 C
Kottayam
Saturday, November 16, 2024
test1
test1

'ഇത് വിദ്യാർഥികൾ നയിച്ച വിപ്ലവം, മോൺസ്റ്റർ പോയി'; പ്രക്ഷോഭത്തെ പുകഴ്ത്തി മുഹമ്മദ് യൂനുസ്

Must read

ധാക്ക: ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി നൊബേല്‍ സമ്മാനജേതാവും രാജ്യത്തെ ഇടക്കാലസര്‍ക്കാരിലെ മുഖ്യഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ്. ഇത് വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റത്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും തന്റെ കടമകൾ ആത്മാർഥമായി നിർവഹിക്കുമെന്നും അധികാരമേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

ഒടുവില്‍ ഈ നിമിഷമെത്തി. മോണ്‍സ്റ്റര്‍ പോയി- ഷെയ്ഖ് ഹസീനയെക്കുറിച്ച് യൂനുസ് പറഞ്ഞു. സര്‍ക്കാരിനെ നയിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. എടുക്കുന്ന തീരുമാനങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടുമെന്നും ചിലര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധം, വിദ്യാഭ്യാസം, പൊതുഭരണം, ഊർജം, ഭക്ഷ്യം, ജലവിഭവം, വിവരവിനിമയം തുടങ്ങി 27 വകുപ്പുകളുടെ ചുമതല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ യൂനുസിനാണ്. നയതതന്ത്രജ്ഞനായ മുഹമ്മദ് തൗഹിദ് ഹുസൈനാണ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. 2006 മുതൽ 2009 വരെ വിദേശകാര്യസെക്രട്ടറിയായിരുന്നു ഹുസൈൻ. 2001 മുതൽ 2005 വരെ കൊൽക്കത്തയിൽ ബംഗ്ലാദേശിന്റെ ഉപസ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. മുൻസൈനിക ജനറലായ എം. ഷെഖാവത്ത് ഹുസൈനാണ് ആഭ്യന്തരവകുപ്പ് ലഭിച്ചത്.

വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെയാണ് ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലായത്. ആഭ്യന്തരസംഘർഷങ്ങളെത്തുടർന്ന് വഷളായ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് കാവൽസർക്കാർ പ്രഥമപരിഗണന നൽകുമെന്ന് ആഭ്യന്തരവകുപ്പേറ്റെടുത്ത് ഷെഖാവത്ത് ഹുസൈൻ പറഞ്ഞു. സുരക്ഷാ ഏജൻസികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ് രണ്ടാം പരിഗണന. ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണം വർധിക്കുന്നതിലുള്ള കാവൽസർക്കാരിന്റെ ആശങ്കയും ഹുസൈൻ രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം:ബോംബെ ഹൈക്കോടതി

മുംബൈ: പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി. കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ്...

ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി; പണം ഉപയോഗിച്ച് റോഡ് നന്നാക്കി ക്ഷേത്ര കമ്മിറ്റി

കാസര്‍ഗോഡ്‌: ഉത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി. ആ പണമുപയോഗിച്ച് റോഡ് നന്നാക്കി കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്ര കമ്മിറ്റി. നഗരമധ്യത്തിലെ രണ്ടു കിലോമീറ്റർ റോഡിലെ 60 ലേറെ കുഴികളാണ് ജെല്ലിയും കരിങ്കൽപ്പൊടിയുമുപയോഗിച്ച് നികത്തിയിത്. ജെല്ലി...

മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

കോയമ്പത്തൂർ: മരണവീട്ടിൽ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. കോയമ്പത്തൂർ നഗരത്തിലെ ഗണപതി ജെ.ആർ.ജി. നഗറിൽ മുരുക സുബ്രഹ്മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ്...

Kuruva gang🎙 കുറുവസംഘം വീണ്ടും ആലപ്പുഴയില്‍; കീഴ്‌പ്പെടുത്താനുള്ള ശ്രമം വിഫലം,ആശുപത്രികള്‍ക്ക് മുന്നറിയിപ്പ്‌

ആലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വ്യാഴാഴ്ചയും മോഷണത്തിനായി കുറുവസംഘമെത്തി. മോഷ്ടാവിനെ കണ്ട പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്ലാംപറമ്പില്‍ വിപിന്‍ ബോസിന് (26) ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുറുവസംഘം തന്നെയാണ്...

ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു; 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം; ദുരന്തം യുപിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.