29.4 C
Kottayam
Saturday, June 6, 2026

വീടിന്റെ രണ്ടാം നിലയിൽ രണ്ടാമത്തെ ഹണിമൂൺ! ഞാൻ കെട്ടിയത് കൊണ്ട് കിടക്കപൊറുതിയില്ലാത്തത് പിഷാരടിയ്ക്ക്; ധർമജൻ

Must read

കൊച്ചി:നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും വിവാഹം കഴിക്കുകയും അത് രജിസ്റ്റര്‍ ചെയ്യുകയുമാണ് നടന്‍ ചെയ്തത്. എന്നാല്‍ ഇത് സൂചിപ്പിച്ച് കൊണ്ട് പങ്കുവെച്ച പോസ്റ്റ് പല തെറ്റിദ്ധാരണകള്‍ക്കും വഴിയൊരുക്കി.

ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ പിഷാരടി അടക്കമുള്ളവരോടാണ് പലരും ചോദ്യങ്ങളുമായി പോയതെന്ന് പറയുകയാണ് ധര്‍മജനിപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഹണിമൂണിനെ കുറിച്ചടക്കം ധര്‍മജന്‍ പങ്കുവെച്ചത്.

കല്യാണം കഴിഞ്ഞതിന് ശേഷം ഞങ്ങളുടെ രണ്ടാമത്തെ ഹണിമൂണ്‍ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു. വേറെ എവിടെ പോകാനാണ്. കുറേ പരിപാടികളുണ്ട്. ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന സിനിമയടക്കം നിരവധി പ്രൊജക്ടുകളാണ് വരാനുള്ളതെന്നാണ് ധര്‍മജന്‍ പറയുന്നത്.

മാത്രമല്ല താന്‍ വീണ്ടും വിവാഹിതനായതിന്റെ പേരില്‍ കിടക്ക പൊറുതിയില്ലാതെയായത് നടന്‍ പിഷാരടിയ്ക്കാണെന്നാണ് ധര്‍മജന്‍ പറയുന്നത്. ഇങ്ങനൊരു വിവാഹത്തിന് മുതിരുമ്പോള്‍ മധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പോസ്റ്റിട്ടത്.

- Advertisement -

ഇത് കണ്ടിട്ട് പിഷാരടി എന്നെ വിളിച്ചു. ‘എടാ നീ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണോ? നീ വേറെ കെട്ടി എന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചു ചോദിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് വേറൊരു പോസ്റ്റ് ഇടാനും’ പിഷാരടി എന്നോട് ആവശ്യപ്പെട്ടു.

- Advertisement -

നടന്‍ സിദ്ദിഖിന്റെ സഹോദരനും നടനുമായ മജീദിക്കാ അടക്കമുള്ളവര്‍ പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ ആദ്യമിട്ട പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്റെ ഭാര്യ വിവാഹിതയാവുന്നു. വരന്‍ ഞാന്‍ തന്നെയാണ്. അതില്‍ എല്ലാമുണ്ട് എന്നാണ് ധര്‍മജന്‍ പറയുന്നത്. സത്യത്തില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. നല്ലൊരു എക്‌സ്പീരിയന്‍സ് ആണെന്ന് പറയാം.

എന്നെപ്പോലെ ഒളിച്ചോടി വിവാഹം കഴിച്ച ഒരുപാട് പേരുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് എന്റെ രജിസ്റ്റര്‍ മ്യാരേജ് ഒരു മാതൃകയാവട്ടെ എന്നേ വിചാരിച്ചുള്ളൂ. അത് നന്നായെന്ന് പിന്നാലെ മനസിലായി. കാരണം ‘ഞങ്ങളും ഇങ്ങനെ വിവാഹം കഴിച്ചതാണ്. അയ്യോ ഇങ്ങനെ ഒരു സംഭവം ഉണ്ടല്ലേ’ എന്നൊക്കെ ചോദിച്ച് എന്നെ ഒരുപാട് പേര്‍ വിളിച്ച് പറഞ്ഞിരുന്നു.

ഇക്കൂട്ടത്തില്‍ സമൂഹത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ആളുകള്‍ പോലും ഉണ്ടായിരുന്നു. അവരൊക്കെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ നില്‍ക്കുന്നവരായിരുന്നു. ഇങ്ങനെ ചെയ്യണമല്ലേ ഞങ്ങളത്് ശ്രദ്ധിച്ചിരുന്നില്ലെന്നൊക്കെയാണ് പലരും പറഞ്ഞത്.

- Advertisement -

16 വര്‍ഷം മുമ്പാണ് ഞാന്‍ വിവാഹിതനായത്. ഇത്രയും വര്‍ഷമായിട്ടും ഇവന് തലയ്ക്ക് വെളിവില്ലായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ടാവും. ഇത്രയും കാലം ഞാന്‍ അതൊന്നും കാര്യമാക്കാതെ പോവുകയായിരുന്നു. ആളുകള്‍ രണ്ടും മൂന്നും ഒക്കെ കെട്ടാറുണ്ട്. സിനിമയില്‍ ആവുമ്പോള്‍ അത് വാര്‍ത്തയും ആവുമെന്നും ധര്‍മജന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week