28.8 C
Kottayam
Thursday, June 4, 2026

മധ്യവയസ്‌കനെ കൊന്ന് കത്തിച്ച് സ്വന്തം മരണമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച് 22 കാരിയും കാമുകനും; ആസൂത്രണത്തിനായി ഇരുവരും ദൃശ്യം സിനിമ കണ്ടെന്ന് പോലീസ്

Must read

പഠാന്‍: കാമുകനൊപ്പം ഒളിച്ചോടാന്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തി കത്തിച്ച് സ്വന്തം മരണമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള 22കാരിയുടെ ശ്രമം പൊളിഞ്ഞത് മൃതദേഹം പുരുഷന്റേതെന്ന് തെളിഞ്ഞതോടെ. വീട്ടുകാര്‍ കാണാതായ യുവതിയെ തിരയുന്നതിനിടെയാണ് ഗ്രാമത്തിലെ കുളത്തിന് സമീപത്തു നിന്നും പകുതി വെന്ത മൃതദേഹം കണ്ടെത്തിയത്.

സമീപത്തുനിന്നും സാരിയും വെള്ളി പാദസരവും കിട്ടിയതോടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു. എന്നാല്‍ പരിശോധനയില്‍ മൃതദേഹം പുരുഷന്റേതെന്ന് തിരിച്ചറിഞ്ഞതോടെ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലെ പഠാന്‍ ജില്ലയില്‍ നടന്ന കൊലപാതകത്തില്‍ 22 കാരി ഗീത അഹിറും കാമുകന്‍ ഭരത് അഹിറും (21) അറസ്റ്റിലായത്.

- Advertisement -

- Advertisement -

ചൊവ്വാഴ്ചയാണ് ജഖോത്ര ഗ്രാമത്തില്‍ നിന്നും ഗീതയെ കാണാതാവുന്നതും ഗ്രാമത്തിലെ കുളത്തിനരികെ കത്തികരിഞ്ഞൊരു മൃതദേഹം കണ്ടെത്തുന്നതും. വീട്ടുകാര്‍ ഗീതയെ തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹം പുരുഷന്റേതെന്ന് കണ്ടെത്തി. വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

താന്‍ മരിച്ചതായി കഥ പ്രചരിപ്പിക്കാന്‍ ദിവസങ്ങളായി ഗീതയും ഭരതും ഒരു മൃതദേഹം തേടി നടക്കുകയായിരുന്നു എന്ന് പൊലീസിന് മൊഴി നല്‍കി. കൊലപാതകം പ്ലാന്‍ ചെയ്യാന്‍ ഇരുവരും ദൃശ്യം സിനിമയുടെ രണ്ടുഭാഗങ്ങളും കണ്ടിരുന്നുവെന്നും പഠാന്‍ എസ്പി വികെ ന്യായി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

- Advertisement -

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിപ്രാല ഗ്രാമത്തിലുള്ളൊരു വ്യക്തി കൊല്ലപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. വൗവ ഗ്രാമത്തില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന തന്റെ സഹോദരന്‍ ഹര്‍ജി ഭായ് സോളന്‍കിയുടെതാണെന്ന് മൃതദേഹം എന്ന് തിരിച്ചറിഞ്ഞതോടെയാണ് കേസിന് തുമ്പുണ്ടായിരുന്നത്. ഹര്‍ജിയുടെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത സന്തല്‍പുര് പോലിസ് സ്റ്റേഷനില്‍ തന്നെയാണ് ഗീതയുടെ തിരോധനക്കേസും രജിസ്റ്റര്‍ ചെയ്തത്.

പൊലീസ് അന്വേഷണത്തില്‍ ഗീതയും ഭരതും പ്രണയത്തിലായിരുന്നെന്ന് വിവരം ലഭിച്ചു. ഭരതിനെയും കാണാനില്ലെന്ന വിവരം ലഭിച്ചതോടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പുലര്‍ച്ചെ നാല് മണിയോടെ പലന്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയതായി കണ്ടെത്തി. പിന്നാലെ എത്തിയ പഠാന്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജസ്ഥാനിലെ ജോദ്പൂരിലേക്ക് പോകാനുള്ള ടിക്കറ്റും ഇവരുടെ കയ്യിലുണ്ടായിരുന്നു.

ഹര്‍ജിയുടെ മൃതദേഹത്തില്‍ എങ്ങനെ ഗീതയുടെ പാദസരവും സാരിയും എത്തിയെന്ന ചോദ്യത്തില്‍ നിന്നാണ് ദാരുണ കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. മേയ് 26 ന് ഭരത് സോളന്‍കിയെ കാണുകയും ബൈക്കില്‍ ലിഫ്റ്റ് നല്‍കയും ചെയ്തു. ഹര്‍ജിയെ നേരത്തെ പ്ലാന്‍ സ്ഥലത്തെ എത്തിക്കുകയും കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു. മൃതദേഹം സൂക്ഷിച്ച ശേഷം ചൊവ്വാഴ്ച പിന്നീട് മൃതദേഹം കുളത്തിന് അരിലെത്തിച്ചു.

ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിയ സമയം ഗീത വീട്ടില്‍ നിന്നും ഇറങ്ങി പെട്രോളുമായി കുളത്തിന് അരികെത്തി. പിന്നീട് ഭരതിന്റെ സഹായത്തോടെ മൃതദേഹം കത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് തെറ്റിദ്ധരിപ്പിക്കാന്‍ മൃതദേഹത്തിന് സമീപം സാരിയും പാദസരവും ഉപേക്ഷിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week