തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; പ്രദേശത്താകെ കറുത്ത പുക, ആശങ്കപ്പെടാനില്ലെന്ന് കളക്ടർ

തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; പ്രദേശത്താകെ കറുത്ത പുക, ആശങ്കപ്പെടാനില്ലെന്ന് കളക്ടർ

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമിൽ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് കറുത്ത പുക ഉയർന്നത് ആശങ്കയ്ക്ക് കാരണമായി.

കണ്ടെയ്നർ തീപിടിച്ചതിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്നതാണ് തീപിടിത്തകാരണം. അപകടകരമായ വസ്തുക്കൾ കണ്ടെയ്നറുകളിൽ ഇല്ലെന്നും ജില്ലാ കളക്ടർ എൻ. ദേവീദാസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News