24.9 C
Kottayam
Friday, June 5, 2026

പാതിവില തട്ടിപ്പു കേസ്: ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;ജയിലില്‍ തുടരണം

Must read

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തട്ടിപ്പു പദ്ധതിയുടെ പരിപാടികളിലടക്കം നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് വാദത്തിന്റെ വേളയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചിരുന്നു.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ അനന്തു കൃഷ്ണനും ആനന്ദ കുമാറുമാണ് പ്രധാന പ്രതികള്‍. ജാമ്യം തള്ളിയതിന്റെ വിശദ ഉത്തരവ് പുറത്തു വന്നിട്ടില്ല.

ഇരുചക്ര വാഹനം പാതിവിലയ്ക്ക് നല്‍കാനുള്ള പദ്ധതിക്ക് ഉള്‍പ്പെടെ അനുമതി നല്‍കിക്കൊണ്ട് 2024 ഫെബ്രുവരിയില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ റജിസ്റ്റര്‍ ചെയ്തിരുന്നല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

- Advertisement -

- Advertisement -

ഇരുചക്ര വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അനന്തു കൃഷ്ണനെ ഏല്‍പ്പിച്ചു കൊണ്ടുള്ളതായിരുന്നു ഇത്. കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ ആനന്ദ കുമാറുമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

- Advertisement -

പാതിവില പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി താന്‍ ഒരു രൂപ പോലുമെടുത്തിട്ടില്ലെന്നായിരുന്നു ആനന്ദ കുമാറിന്റെ വാദങ്ങളിലൊന്ന്. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും ആനന്ദ കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നല്ലോ എന്നായിരുന്നു കോടതി തിരികെ ചോദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week