25.6 C
Kottayam
Saturday, June 13, 2026

കാശ്മീരില്ലാത്ത ഭൂപടം : കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസടുത്തു

Must read

കോഴിക്കോട് : ഇന്ത്യയുടെ അഭിമാനമായ ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിന് കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്.

കാൻസർ ചികിത്സയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോവിൽ തലയില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിനാണ് ഭാരതീയ ന്യായ സംഹിത 152, 192, 3(5) വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പിൽ എലത്തൂർ പോലീസ് കേസെടുത്തത്.

- Advertisement -

വീഡിയോ കണ്ട പെരുവയൽ സ്വദേശി എം.സി. ഷാജി നൽകിയ പരാതിയിലാണ് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചതിനും, കലാപം ഇളക്കിവിടാൻ ശ്രമിച്ചതിനും മറ്റുമാണ് ആശുപത്രി മാനേജ്മെൻ്റ്, ഡോക്ടർമാർ, ബന്ധപ്പെട്ട സ്റ്റാഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

- Advertisement -

കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിർമിച്ച ഡോക്യുമെൻ്ററിയിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തെയും അപകടപ്പെടുത്തുന്നവിധം ഇന്ത്യയുടെ ഭൂപടം വികലമാക്കി ചിത്രീകരിച്ചു രാജ്യത്തു മനഃപൂർവം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചത് 23.06.25 തിയ്യതി 10.00 മണിക്ക് പരാതിക്കാരൻ സോഷ്യൽ മീഡിയ വഴി കാണപ്പെട്ടു എന്നും മറ്റുമാണ് പരാതി.

- Advertisement -

ആശുപത്രിയിൽ നൽകുന്ന കാൻസർ ചികിത്സയെ കുറിച്ച് വനിതാ ഡോക്ടർമാരും സ്റ്റാഫും വിശദമായി പറയുന്ന വീഡിയോവിൽ കാണിച്ച ഇന്ത്യയുടെ ഭൂപടത്തിലാണ് കാശ്മീർ അടങ്ങുന്ന തലഭാഗം ഒഴിവാക്കിയത്. വീഡിയോ ഇൻസ്റ്റാഗ്രാമി ലടക്കം പ്രചരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

Popular this week