24.3 C
Kottayam
Saturday, June 6, 2026

ഓട്ടോയിൽ സെറ്റിലേക്ക് വന്ന അമല; പിന്നീട് ആഡംബര കാർ വാങ്ങിയ താരറാണി; നടിയുടെ തുടക്കകാലം

Must read

കൊച്ചി:കാത്തിരിപ്പിനൊടുവിൽ അമല പോൾ വിവാഹിതയായിരിക്കുകയാണ്. ജ​ഗത് ദേശായിയെയാണ് അമല വിവാഹം ചെയ്തത്. വിവാഹചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് അമലയുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് ആശംസകൾ അറിയിക്കുന്നത്. ജ​ഗത് ദേശായിയെക്കുറിച്ച് സിനിമാ ലോകത്തിന് അധികം അറിവില്ല. ഒരു പാർട്ടിക്കിടെയാണ് ഇരുവരും അടുത്തതെന്നാണ് സൂചന. ജ​ഗത് ദേശായിയെക്കുറിച്ച് ഇതുവരെയും അമല പൊതുവിടങ്ങളിലൊന്നും സംസാരിച്ചിട്ടില്ല.

ഇടവേളയ്ക്ക് ശേഷം അമല സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കെയാണ് വിവാഹം. സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് അമല പോളിന്റെ കരിയറിലെ വളർച്ച കണ്ടത്. മൈന എന്ന തമിഴ് സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിച്ചത് അമലയെ തുണച്ചു. മലയാളത്തിൽ ചെയ്ത റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങിയ സിനിമകൾ വലിയ ഹിറ്റായി. അതേസമയം കരിയറിൽ അമലയുടെ തുടക്കം അത്ര എളുപ്പമായിരുന്നില്ല.

Amala Paul

നീലത്താമരയുൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷത്തിലാണ് അമല അഭിനയിച്ചത്. അമല പോളിനെക്കുറിച്ച് അടുത്തിടെ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തീർത്തും സാധാരണക്കാരായിരുന്ന അമല പിന്നീട് താരമായി മാറുകയായിരുന്നെന്ന് ഇദ്ദേഹം അന്ന് വ്യക്തമാക്കി. വീരശേഖരൻ എന്ന സിനിമയിലാണ് തമിഴിൽ അമല ആദ്യമായി അഭിനയിച്ചതെന്ന് ഇദ്ദേഹം പറയുന്നു.

എവിഎമ്മിൽ ആ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കുകയായിരുന്നു. നായികയെ കാത്തിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള നടിയാണെന്ന് പറഞ്ഞു. ഫ്ലെെറ്റ് വൈകിയത് മൂലമായിരിക്കും നടി എത്താത്തതെന്നാണ് കരുതിയത്. നോക്കുമ്പോൾ ഒരു ഓട്ടോ സെറ്റിലേക്ക് വന്നു. അമല പോളും അവരുടെ അമ്മയും ഇറങ്ങി. കോയമ്പത്തൂരിൽ നിന്നും ബസിന് വന്നതാണ് അവർ.

- Advertisement -
Amala Paul

ദളപതി വിജയുടെ കൂടെ വരെ അഭിനയിച്ച നായിക നടിയുടെ തുടക്കം ഓട്ടോയിലാണ്. ഈ പെൺകുട്ടിയുടെ കണ്ണ് ​ഗംഭീരമാണെന്ന് അന്ന് ഞാൻ പിആർഒയോട് പറഞ്ഞിരുന്നെന്നും ചെയ്യാറു ബാലു ഓർത്തു. പിന്നീട് ഹിറ്റ് അമല പോളിന് സിനിമകൾ ലഭിച്ചു. ഓട്ടോയിൽ വന്ന പെൺകുട്ടി പിന്നീട് വിലകൂടിയ കാർ വാങ്ങുന്ന തലത്തിലേക്ക് വളർന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. അതേസമയം വീരശേഖരൻ ആണ് തന്റെ ആദ്യ തമിഴ് സിനിമയെന്ന് അമല പോൾ ഇപ്പോൾ എവിടെയും പറയാറില്ലെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

- Advertisement -

ഒരു ഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്തെ ഏറ്റവും വിലപിടിപ്പുള്ള നായികയായിരുന്നു അമല പോൾ. ഇന്നും നടിക്ക് താരമൂല്യമുണ്ടെങ്കിലും ആദ്യ വിവാഹവും വിവാഹമോചനവും പിന്നീടുണ്ടായ വിവാദ​ങ്ങളും ഒരു പരിധി വരെ അമലയുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. സംവിധായകൻ എഎൽ വിജയ്നെയാണ് അമല വിവാഹം ചെയ്തത്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു.

ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ആടുജീവിതമാണ് നടിയുടെ വരാനിരിക്കുന്ന സിനിമ. പൃഥിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസിയാണ്. വിവാഹശേഷവും അമല പോൾ അഭിനയ രം​ഗത്ത് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അമലയുടെ വിവാഹ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week