‘എന്റെ ഹോട്ട് നേവൽ എന്ന് കാണുമ്പോൾ ഞാനും തുറന്ന് നോക്കാറുണ്ട്;തുറന്ന് പറഞ്ഞ് അങ്കിത വിനോദ്
കൊച്ചി:പടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അങ്കിത വിനോദ്. സീരിയലില്‍ മധുരിമ എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിച്ചത്. നെഗറ്റീവ് വേഷമാണെങ്കിലും വലിയ സ്വീകാര്യതയാണ് അങ്കിതയ്ക്ക് ലഭിച്ചത്. ഇതുകൂടാതെ അനുരാഗം, എന്നും സമ്മതം എന്നീ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങളിൽ അങ്കിത അഭിനയിച്ചിരുന്നു. ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അങ്കിതയ്ക്ക് സാധിച്ചു.
അതേ സമയം സീരിയലിൽ സജീവമാകുമ്പോൾ തന്നെ ഒരുപിടി ഗോസിപ്പുകൾ അങ്കിതയുടെ പേരിൽ പ്രചരിച്ചിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ ഗോസിപ്പുകളെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമെല്ലാം നടി സംസാരിക്കുകയുണ്ടായി. ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
‘സോഷ്യൽ മീഡിയയിൽ എന്റെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞ് ഒരുപാട് വാർത്തകൾ വന്നിട്ടുണ്ട്. ഞാൻ മാത്രമല്ല പല നായികമാരും ഈ പ്രശ്നം നേരിടുന്നുണ്ട്. അൺ പ്രൊഫഷണൽ ആയിട്ടുള്ള യൂട്യൂബേഴ്‌സ് ഒരു ക്ലിക്ക് ബൈറ്റിന് വേണ്ടി നമ്മളെ ഉപയോഗിക്കുന്നതാണ്. ആളുകൾക്ക് ആ നെഗറ്റീവ് ഇഷ്ടമാണ്. അവർ അത് എടുത്ത് നോക്കും. ‘അങ്കിത വിനോദ് ഹോട്ട് നേവൽ, ഹോട്ട് ഇത്’ എന്നൊക്കെ പറഞ്ഞ് ചില പോസ്റ്റുകൾ ഞാൻ തന്നെ കണ്ടിട്ടുണ്ട്’,
‘എന്നാൽ തുറന്ന് നോക്കിയാൽ ഒന്നും ഉണ്ടാവില്ല. ചിലപ്പോൾ വിഷമം തോന്നും. ഒരാളുടെ ഡിഗ്നിറ്റിയാണ് അവർ അവിടെ ഇല്ലാതാകുന്നത്. അത്തരം പോസ്റ്റുകൾക്ക് താഴെ ചിലപ്പോൾ ഞാൻ പോയി കമന്റ് ചെയ്യാറുണ്ട്, ‘ഓഹോ അടിപൊളി, ഞാൻ അറിഞ്ഞില്ലല്ലോ, എവിടെ എന്റെ നേവൽ’ എന്നൊക്കെ ഇടും. കുറെ കാണുമ്പോൾ നമുക്കും ദേഷ്യം വരില്ലേ’, അങ്കിത പറയുന്നു.
സൗന്ദര്യ രഹസ്യത്തെ കുറിച്ചും അങ്കിത സംസാരിച്ചു. ‘എന്റെ മുഖം കണ്ടാല്‍ പ്രായം തോന്നിയ്ക്കില്ല എന്ന് പലരും പറയാറുണ്ട്. പക്ഷെ അടുത്ത ഫെബ്രുവരി വന്നാല്‍ എനിക്ക് 28 വയസ്സ് ആയി. ആദ്യം നന്നായി വണ്ണമുള്ള ആളായിരുന്നു ഞാന്‍. തടി കുറച്ചപ്പോള്‍ നല്ല വ്യത്യാസം വന്നു. പിന്നെ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. അതിന്റെ ഗ്ലോ മുഖത്ത് വരും. അതിനെക്കാളൊക്കെ പ്രധാനം എപ്പോഴും ഹാപ്പിയായിരിക്കുക എന്നതാണ്. ഞാന്‍ എപ്പോഴും അതിന് ശ്രമിക്കാറുണ്ട്. അതായിരിക്കാം ഒരുപക്ഷെ എന്റെ സൗന്ദര്യ രഹസ്യം’, അങ്കിത പറഞ്ഞു.
വീട്ടില്‍ കാര്യമായ വിവാഹ ആലോചനകള്‍ ഒക്കെ നടക്കുന്നുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. അച്ഛനും അമ്മയും മാട്രിമോണിയില്‍ എന്റെ പേര് രജിസ്റ്റര്‍ ചെയ്തു വച്ചിട്ടുണ്ട്. അത് വഴിയുള്ള ഒരുപാട് മെസേജുകള്‍ ദിവസവും വരാറുണ്ട്. ‘ഹായ് അങ്കിതാ, ഞാന്‍ കേരള മാട്രമോണിയില്‍ പ്രൊഫൈല്‍ കണ്ടു, താത്പര്യമുണ്ടെങ്കില്‍ എന്റെ പ്രൊഫൈല്‍ നോക്കണേ’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും മെയിലിലുമെല്ലാം മെസേജുകള്‍ വരാറുണ്ടെന്ന് അങ്കിത പറഞ്ഞു.
ഇപ്പോള്‍ എനിക്ക് പ്രണയം ഒന്നുമില്ല. ഞാന്‍ വളരെ അധികം ചൂസിയായിട്ടുള്ള ആളാണ്. ലുക്ക് ഒന്നും എനിക്ക് വിഷയമേ അല്ല. അണ്ടര്‍സ്റ്റാന്റിങ് എന്നൊക്കെ എല്ലാവരും പറയും. പക്ഷെ അതിനേക്കാള്‍ എല്ലാം പ്രധാനം കമ്യൂണിക്കേഷനാണ്. സംസാരിക്കണം, എന്ത് പ്രശ്‌നവും പറഞ്ഞ് പരിഹരിക്കാന്‍ പറ്റുന്ന ആളായിരിക്കണം. അതിന്റെ പക്വത ഉണ്ടാവണം. പിണക്കമുണ്ടാവും അതവിടെ തീരും, ജീവിതം വീണ്ടും അടിച്ച് പൊളിക്കാന്‍ പറ്റണം. അങ്ങനെയുള്ള ആളെയാണ് താൻ തിരയുന്നതെന്നും നടി വ്യക്തമാക്കി.
സീരിയലിൽ നെഗറ്റീവ് വേഷം ചെയ്തുകൊണ്ടിരിക്കെ പുറത്തുവെച്ച് അടികിട്ടിയതിനെ കുറിച്ചും അങ്കിത പറഞ്ഞു. ‘ഒരു റസ്‌റ്റോറന്റില്‍ പോയപ്പോഴാണ് സംഭവം, മധുരിമ അല്ലേ എന്ന് ചോദിച്ച് ഒരു ചേച്ചി വന്നത്. അതെ എന്ന് പറഞ്ഞ് തീരുമ്പോഴേക്കും, അഭിനയം നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒറ്റ അടി. ചേച്ചി തമാശയ്ക്ക് അടിച്ചതാണ്, പക്ഷെ എനിക്ക് വേദനിച്ചു’, അങ്കിത പറഞ്ഞു. സിനിമയാണ് തന്റെ ലക്ഷ്യമെന്നും അതിനിടയിൽ അവസരം ലഭിച്ചപ്പോൾ സീരിയലിലേക്ക് കടന്നുവന്നത് ആണെന്നും അങ്കിത വിനോദ് അഭിമുഖത്തിൽ പറയുകയുണ്ടായി.