24.9 C
Kottayam
Friday, June 5, 2026

ആര്‍സിസിയില്‍ രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ എച്ച്‌ഐവി ബാധിതയായ സംഭവം; മരിച്ചു പോയ ഒന്‍പതുവയസ്സുകാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍

Must read

കൊച്ചി: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഒന്‍പതുവയസ്സുകാരിക്ക് എച്ച്‌ഐവി ബാധ ഉണ്ടായ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉചിതമായ തുക നഷ്ടപരിഹാരമായി നല്‍കും.

നിര്‍ഭാഗ്യകരമായ സംഭവമെന്നതിനാല്‍ സ്‌പെഷല്‍ കേസായി കണക്കിലെടുത്തു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

അതേസമയം കുട്ടിയുടെ മരണത്തിനു കാരണം എച്ച്‌ഐവി ബാധിച്ചതല്ലെന്ന് ആര്‍സിസി അറിയിച്ചു. നഷ്ടപരിഹാരത്തിനു ശുപാര്‍ശയും ചെയ്തില്ല. നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ടും സൂക്ഷിക്കുന്നില്ലെന്ന് ആര്‍സിസി അറിയിച്ചു. എന്നാല്‍ ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്നും ഹര്‍ജിക്കാരനായി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് വിഷയം നാലിന് പരിഗണിക്കാനായി മാറ്റി.

- Advertisement -

- Advertisement -

രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ 2018 ല്‍ മരിച്ച ആലപ്പുഴ സ്വദേശിയായ കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണു പരിഗണിക്കുന്നത്. ആര്‍സിസിയില്‍ രക്തപരിശോധനാ സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. ആവശ്യമായ എല്ലാ ചികിത്സയും കുട്ടിക്കു നല്‍കിയെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആര്‍സിസി അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week