തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിച്ചതിന്റെ പേരില്‍ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ പ്രവേശനം നേടാനാകാത്ത കുട്ടികള്‍ക്ക് ഈവര്‍ഷവും പ്രവേശനം നല്‍കാന്‍ തീരുമാനം. ഇത്തരം കുട്ടികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ ചേരാനാകില്ലായിരുന്നു. ഇതു മനസ്സിലാക്കി പൊതുവിദ്യാഭ്യസ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
രണ്ടുമുതല്‍ എട്ടുവരെ ക്ലാസുകളിലിലേക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസ്സിനൊപ്പം എല്ലാ വിഷയങ്ങള്‍ക്കുമുള്ള പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നല്‍കും. വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടത്തേണ്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

