25.5 C
Kottayam
Friday, June 5, 2026

ആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ആശിച്ചെത്തി നവവരൻ; വധുവിന്റെ നോട്ടത്തിൽ വ്യത്യാസം; ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന് അലറൽ കത്തിമുനയിൽ നിർത്തി യുവതിയുടെ വെളിപ്പെടുത്തൽ; ഞെട്ടിത്തരിച്ച് മണവാളൻ

Must read

പ്രയാഗ്രാജ്: അദ്യരാത്രിയിൽ മണിയറയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരനെ കൊല്ലുമെന്ന് ആക്രോശിച്ച് നവവധു. ദിവസങ്ങളോളം നവവരനെ കത്തിമുനയിൽ നിർത്തിയ ശേഷമാണ് നവവധു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. യുപി യിലെ പ്രയാഗ്രാജിലാണ് സംഭവം നടന്നത്. 26 വയസ് പ്രായമുള്ള നിഷാദിന്റെ വിവാഹം ഏപ്രിൽ 29നാണ് സിതാര എന്ന യുവതിയുമായി കഴിയുന്നത്. വിവാഹത്തിന് പിന്നാലെ പ്രയാഗ്രാജിലെ എഡിഎ കോളനിയിലെ ഭ‍ർത്താവിന്റെ വീട്ടിലേക്ക് യുവതി എത്തുകയും ചെയ്തു.

പക്ഷെ ആദ്യ രാത്രിയിൽ മണിയറയിലേക്ക് എത്തിയ നിഷാദിനെ കത്തിയുമായാണ് സിതാര കാത്തിരുന്നത്. തന്റെ ദേഹത്ത് തൊട്ടാൽ കഷ്ണമായി വെട്ടിനുറുക്കുമെന്നും താൻ മറ്റൊരാളുടേതാണെന്നുമാണ് സിതാര യുവാവിനോട് പറഞ്ഞത്. ഭയന്നുപോയെങ്കിലും നാണക്കേട് ഭയന്ന് നിഷാദ് ഈ വിവരം ആരെയും അറിയിച്ചില്ല.

- Advertisement -

സമാനമായ രീതിയിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം മെയ് 2നായിരുന്നു ദമ്പതികൾക്ക് റിസപ്ഷൻ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ഇതിന് ശേഷവും സിതാരയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഇല്ലാതെ വന്നതോടൊണ് നിഷാദ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാർ ഉടൻ തന്നെ വധുവിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി.

- Advertisement -

ഇരുകൂട്ടരും വിവരം തിരക്കുമ്പോഴാണ് അമൻ എന്ന യുവാവുമായി താൻ സ്നേഹത്തിലാണെന്നും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിഷാദുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. മെയ് 25ന് ഗ്രാമത്തലവനടക്കം പങ്കെടുത്ത ചർച്ചയിൽ കാമുകനെ മറക്കാനും വിവാഹ ബന്ധം തുടരാനും തീരുമാനവുമായി. മധ്യസ്ഥ ചർച്ചകൾക്കെത്തിയവർ യുവതിയിൽ നിന്ന് സമ്മതം എഴുതി വാങ്ങുകയും ചെയ്തു.

- Advertisement -

ഇതിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ യുവതി പഴയ പോലെ തന്നെ മണിയറയിൽ കത്തിയുമായി കാത്തിരിപ്പ് തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരികെ ഭർത്താവിന്റെ വീട്ടിലെത്തി ഏതാനും ദിവസത്തിന് ശേഷം വീടിന്റെ പിൻഭാഗത്തുള്ള മതില് ചാടി യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

മെയ് 30നാണ് സിതാര കാമുകനൊപ്പം ഒളിച്ചോടിയത്. സിസിടിവി ദൃശ്യങ്ങളിൽ നവവധു മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങളും പതിയുകയും ചെയ്തിട്ടുണ്ട്. എന്തായാലും ജീവൻ എങ്കിലും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് യുവാവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week