തിരുവനന്തപുരം: കല്ലമ്പലത്തിന് സമീപം നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. ഇടവൂർക്കോണം ജെ എസ് വില്ലയിൽ അനിൽകുമാറി(പാപ്പച്ചൻ)ന്‍റെയും ലീനയുടെയും മകൻ ഗൗതം (21)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കോണം ജംഗ്ഷന് സമീപം ഗൗതം കൂട്ടുകാരനുമായി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഗൗതമിനെയും സുഹൃത്ത് മുഹമ്മദ് മർജാനെയും തിരുവനന്തപുരം മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയവേ ഗൗതം 23 ന് വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഹമ്മദ് മർജാൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

