26.2 C
Kottayam
Friday, June 5, 2026

നാസയുടെ താക്കോല്‍സ്ഥാനക്കാരിയായ ഇന്ത്യൻ വംശജ നീല രാജേന്ദ്രയെ പുറത്താക്കി ട്രംപ്

Must read

വാഷിങ്ടന്‍: നാസയുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഇഐ) മേധാവിയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവിനെ തുടര്‍ന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു.

ഡിഇഐ യുഎസ് പൗരന്‍മാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടല്‍. ഇത്തരം സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

- Advertisement -

കഴിഞ്ഞാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി നീല രാജേന്ദ്രയെ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് അവരുടെ ജീവനക്കാരെ അറിയിച്ചിരുന്നു. മാര്‍ച്ചില്‍ ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് നാസ അവരുടെ ഡൈവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളില്‍ തുടരുകയായിരുന്നു. മാര്‍ച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്‌സലന്‍സ് ആന്‍ഡ് എംപ്ലോയി സക്‌സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു.

- Advertisement -

നാസയെ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീല രാജേന്ദ്രയെ നാസയുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഇഐ) മേധാവിയായി നിയമിച്ചത്. നാസയില്‍ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നിയമിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനം. ‘സ്പേസ് വര്‍ക്ക്ഫോഴ്സ് 2030’ എന്ന പദ്ധതിയും നീല രാജേന്ദ്രന്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ നികുതിദായകരുടെ പണം പാഴാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിവേചനത്തിന് കാരണമായെന്നാണ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week