24.8 C
Kottayam
Tuesday, June 16, 2026

നാല് ജൂനിയര്‍ ഡോക്ടര്‍മാരെ റാഗ് ചെയ്തു; മൂന്ന് പി.ജി വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Must read

പൂനെ: പൂനെ ബി.ജെ മെഡിക്കല്‍ കോളജിലെ നാല് ജൂനിയര്‍ ഡോക്ടര്‍മാരെ റാഗ് ചെയ്ത കേസില്‍ മൂന്ന് പി.ജി വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ പുതിയ ആന്റി റാഗിങ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് പിജി വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. റാഗിംങിന് ഇരയായ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ട് മാസം മുമ്പാണ് ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റേഡിയോളജി, അനസ്‌തേഷ്യോളജി വകുപ്പുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ രണ്ട് വനിതാ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്ന് റാഗിങ് നേരിട്ടിരുന്നു.

മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളജിനോട് നിര്‍ദേശിച്ചു. എന്നാല്‍ കോളജിന്റെ അന്വേഷണത്തില്‍ റാഗിംങ് നടന്നിട്ടില്ലെന്ന് നിഗമനത്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

ഓൺലൈൻ ചൂതാട്ടവും അന്ധമായ സംശയവും; ബംഗളൂരുവിൽ ഹോം ഗാർഡായ ഭാര്യയെ അമ്മയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ മഹാദേവപുരയിൽ മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ ഭർത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കരളലിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായി സേവനമനുഷ്ഠിച്ചിരുന്ന മഞ്ജുളയാണ് സ്വന്തം ഭർത്താവിന്റെ അന്ധമായ...

‘അമ്മ’യില്‍ ചേരിപ്പോര് കടുക്കുന്നു; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐക്കുമെതിരെ കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍, നടി ലക്ഷ്മിപ്രിയ, അവരുടെ ഭര്‍ത്താവ് ജയേഷ്,...

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

Popular this week