കോഴിക്കോട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: തൂണേരിയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാര്‍ത്തികയെ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍തന്നെ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടി സ്വയം തീ കൊളുത്തിയതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് ബിഎസ്സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കാര്‍ത്തിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News