24.2 C
Kottayam
Sunday, June 7, 2026

കാട്ടുപോത്തിന്റെ ആക്രമണം ,കണമലയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

Must read

കോട്ടയം: :കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ,ഒരാൾക്ക് ഗുരുതരപരുക്കേൽക്കുകയും ചെയ്ത കണമലയിൽ നാട്ടുകാർ പ്രതിഷേധത്തിൽ .രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ് .ശബരിമല തീർത്ഥാടകവാഹനങ്ങൾ ഉൾപ്പെടെ ഒരുവാഹനങ്ങളും കടത്തിവിടുന്നില്ല .

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ,പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് ,ജിൻസി ,പ്രകാശ് പള്ളിക്കൂടം ,മറിയാമ്മ ,എന്നിവരും ടി വി ജോസഫ് ,പ്രകാശ് പുളിക്കൻ ഉൾപ്പെടെയുള്ളവരും ഉപരോധത്തിന് നെത്ര്വതം നൽകുകയാണ് .

ആന്റോ ആന്റണി എം പി അല്പസമയത്തിനകം കണമലയിൽ എത്തും .ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട് .ഇന്ന് രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട പുറത്തേൽ ചാക്കോയുടെ മൃതദേഹം 26 ആം മൈലിലെ സ്വകാര്യാശുപത്രിയിൽ വച്ചിരിക്കുകയാണ് .

- Advertisement -

രാവിലെ അട്ടിവളവിലെ വീടിന്റെ സിറ്റൗട്ടിൽ കാപ്പികുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week