24 C
Kottayam
Thursday, June 4, 2026

കലാശക്കളിയിൽ പുലിയായി സഞ്ജു, അർധ സെഞ്ചുറി; ഇന്ത്യയ്ക്ക് 196 റൺസ് വിജയലക്ഷ്യം

Must read

കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ സഞ്ജു സാംസണ് അർധ സെഞ്ചുറി. 39 പന്തിൽ സഞ്ജു 69 റൺസാണ് അടിച്ചത്. പതിനൊന്ന് ഓവറിൽ 104 റൺസിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അഭിഷേക് ശർമ്മ 10 റൺസ് (11 പന്തിൽ), ഇഷാൻ കിഷൻ 10 റൺസ് (6), സൂര്യകുമാർ യാദവ് 18 റൺസ് (16) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സഞ്ജുവും തിലക് വർമയുമാണ് ക്രീസിലുള്ളത്.

ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റൺസ് ആയിരുന്നു വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്.

ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു.

- Advertisement -

ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), വമ്പനടിക്ക് മുതിർന്ന ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9 പന്തിൽ 14) എന്നിവരാണ് പുറത്തായത്. ഇതിൽ ഹെറ്റ്മെയറിന്റെയും റൂതർഫോഡിന്റെയും ക്യാച്ച് കീപ്പർ സഞ്ജു സാംസണാണ് എടുത്തത്.

- Advertisement -

ആദ്യ വിക്കറ്റിൽ ഓപ്പണർമാർ എട്ടോവറിൽ 68 റൺസ് നേടിയ ശേഷമായിരുന്നു അവർക്ക് ക്ഷണത്തിൽ വിക്കറ്റുകൾ നഷ്ടമായത്. എന്നാൽ, പിന്നീട് ജേസൺ ഹോൾഡറും റോവ്​മാൻ പവലുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാലിന് 119 എന്ന നിലയിൽ നിന്നാണ് അവർ സ്കോർ 195-ൽ എത്തിച്ചത്. ഹോൾഡർ 22 പന്തിൽ 37-ഉം പവൽ 19 പന്തിൽ 34-ഉം റൺസെടുത്തു. ടി20യിൽ വിൻഡീസിനുവേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന ബഹുമതിയും പവൽ സ്വന്തമാക്കി. 150 സിക്സാണ് സമ്പാദ്യം.

ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ രണ്ടും ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സെമി പ്രവേശനത്തിന് ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.

- Advertisement -

In a crucial T20 World Cup Super 8 Group 1 match, Sanju Samson played a brilliant knock, scoring 69 runs off just 39 balls. His half-century helped India stabilize after losing three early wickets. At the end of 11 overs, India reached 104/3. Samson’s aggressive batting has kept India’s hopes alive for a spot in the semi-finals.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week